+ 97470657331 ,  Keraleeyamdoha@gmail.com , keraleeyamglobal

പ്രവാസ ലോകത്തിന്റെ ആത്മനൊമ്പരങ്ങളും ഹൃദയവിഹ്വലതകളും അതിനൊപ്പം ചെറിയ ചെറിയ സന്തോഷങ്ങളു ം പങ്കുവെയ്‌ക്കാനുള്ള നിരവധി വേദികള്‍ ഈ മണലാരണ്യങ്ങളിലുണ്ട്‌. എന്നാല്‍, മലയാളത്തിന്റെ തനിമയും, കേരഭൂമിയുടെ സിരകളിലൂടെ ഓടുന്ന ധീര ദേശാഭിമാനത്തിന്റെ മഹിമയും, അതിനൊപ്പം, കവി പ ാടിയ-ഭാരതത്തിന്റെ ആര്‍ഷമൂല്യങ്ങളില്‍ അഭിമാനപൂരിതമായൊരു അന്തരംഗവും ഉള്ള, സഹൃദയരായ, ഒരു കൂട്ടം മനുഷ്യ സ്‌നേഹികളുടെ സംഗമ കേന്ദ്രമാണ്‌ കേരളീയം എന്ന സാമൂഹ്യ-സാംസ്‌കാരിക സംഘടന. ജാതിയുടേയും മതത്തിന്റെയും വേര്‍തിരിവുകളില്ലാത്ത, എന്നാല്‍, മഹത്തായ ഭാരത പാരമ്പര്യത്തിനു വേണ്ടിമാത്രം നിലകൊള്ളുവന്നവരുടെ കൂട്ടായ്‌മ.. പ്രവാസ ഭൂമിയില്‍ തൊഴില്‍ തേടി എത്തിയവരായ പലരും പ്രാദേശികമായും രാഷ്ട്രീയമായും സാമൂദായികമായും സംഘടിച്ചു തുടങ്ങിയിട്ട്‌ ദശാബ്ദങ്ങള്‍ പിന്നി്‌ട്ടെങ്കിലും ഭാരത സാസ്‌കാരത്തിന ും കൈരളിയുടെ തനിമയ്‌ക്കും വേണ്ടി നിലകൊള്ളുന്ന കൂട്ടായ്‌മകള്‍ക്ക്‌ എന്തുകൊണ്ടോ ഈ മണ്ണില്‍ വളക്കൂറ്‌ ഉണ്ടായില്ല. അതിനു പരിഹാരമായാണ്‌ കേരളീയം അല്‌പം വൈകിയാണെങ്കിലും ചേറില്‍ നിന്നുയര്‍ന്ന ചെന്താമരയായി വിടര്‍ന്നു വന്നത്‌. സംഘബോധത്തിലൂന്നിയ ചിന്താധാരയില്‍ അടിയുറച്ച്‌ നിന്ന്‌ യോഗക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ഒരു കൂട്ടം കേരളീയത്തിന്‌ കായബലമായി പ്രവര്‍ത്തിക്കുന്നു. മൂല്യങ്ങള്‍ വിട്ടൊഴിഞ്ഞ വര്‍ത്തമാന കാല സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒരു തിരുത്തല്‍ ശക്തിയായും മാതൃകയായും പ്രവര്‍ത്തിക്കാനാണ്‌ കേരളീയം മുന്നിട്ടിറങ്ങുന്നത്‌. വികസനവും ക്ഷേമവും ജനങ്ങള്‍ക്ക്‌ പ്രദാനം ചെയ്യുന്ന ഭരണ സംവിധാനം ഭാരതത്തില്‍ ഒരു ദശാബ്ദത്തിനു ശേഷം പുനസ്ഥാപിച്ചതിലൂടെ പകര്‍ന്നു തന്ന ധീര നേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യമാണ്‌ കേരളീയത്തിന്റെ മൂലധനം. അസംഘടിതരായ ഒരു സമൂഹത്തെ ഉണര്‍ത്തി അവരെ ഭാരതത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന കര്‍ത്തവ്യം കേരളീയം ഏറ്റെടുത്തിരിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക്‌ വോട്ടവകാശം ലഭിക്കുമ്പോള്‍ ഇവിടെ നിന്നും പരമാവധി വോട്ടുകള്‍ ആര്‍ഷഭാരതത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക്‌ ലഭ്യമാക്കുക എന്ന പരമമായ ലക്ഷ്യവും കേരളീയത്തിനുണ്ട്‌. ഇതിനായി യുഎഇയിലുടനീളം ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ പ്രവാസികള്‍ക്ക്‌ ലഭ്.